Advertisement

പായ്ക്കറ്റുകളില്‍ പെന്‍സില്‍ നിറച്ചാല്‍ മാത്രം മതി, മാസം 30,000 രൂപ തരാമെന്ന് വാഗ്ദാനം; നടരാജ് പെന്‍സില്‍സിന്റെ പേരില്‍ തൊഴില്‍ തട്ടിപ്പ്

December 16, 2022
2 minutes Read

ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ട് നടരാജ് പെന്‍സില്‍സിന്റെ പേരില്‍ ഒരു ജോലി പരസ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം. (fact check nataraj pencils packing job scam)

കാലങ്ങളായി സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന ഒരു തൊഴില്‍ തട്ടിപ്പാണിത്. നടരാജ് പെന്‍സിലുകള്‍ പാക്ക് ചെയ്യുന്ന ജോലിക്ക് മാസം 30000 രൂപയ്ക്ക് മുകളില്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് പരസ്യങ്ങള്‍. തൊഴില്‍ ദാതാക്കളുമായി ബന്ധപ്പെടാനുള്ള വാട്ട്‌സ്ആപ്പ് നമ്പരുകള്‍ ഉള്‍പ്പെടെ ഈ വ്യാജപരസ്യങ്ങളിലുണ്ട്. വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ ജോലിയാണെന്നും വീട്ടമ്മമാര്‍ക്ക് അപേക്ഷിക്കാമെന്നുമൊക്കെയാണ് വാഗ്ദാനങ്ങള്‍. ഇത്തരം ജോലി പരസ്യങ്ങളൊന്നും തങ്ങള്‍ നല്‍കിയതല്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത് തൊഴില്‍ തട്ടിപ്പാണെന്നും നടരാജ് പെന്‍സില്‍സ് തന്നെ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയല്ലാതെ ഇത്തരം അറിയിപ്പുകള്‍ നല്‍കാറില്ലെന്നും കമ്പനി വ്യക്തമാക്കി.

Story Highlights: fact check nataraj pencils packing job scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top