തുടർച്ചയായി രണ്ടാം ദിനവും ഇടിവ്; സ്വർണ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,970 രൂപയായി. 39,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 4,115 രൂപയാണ്. ( gold rate decreases again )
തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണ വില ഇടയുന്നത്. ഇന്നലെ ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,990 രൂപയിലെത്തിയിരുന്നു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 39,920 ഉം ആയി. കഴിഞ്ഞ ദിവസം സ്വർണ വില കുത്തനെ വർധിച്ചിരുന്നു. 400 രൂപയായിരുന്നു പവന് വർധിച്ചത്.
24K സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24K കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22K സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22K ഗോൾഡാണ്. 22K സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.
Story Highlights: gold rate decreases again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here