ബെര്‍ലിനിലെ ഭീമന് അക്വേറിയം തകര്‍ന്നു; പത്ത് ലക്ഷം ലിറ്റര്‍ വെള്ളവും 1500 മത്സ്യങ്ങളും തെരുവിലൂടെ ഒഴുകി

ബെര്‍ലിനിലെ ഹോട്ടലിലെ പ്രശസ്തമായ ഭീമന് അക്വേറിയം തകര്‍ന്ന് വീണ് അപകടം. 200,000 ഗാലന് വെള്ളവും 1,500 ട്രോപ്പിക്കല്‍ മത്സ്യങ്ങളുമുള്ള ഭീമന് അക്വേറിയമാണ് ഇന്ന് രാവിലെ തകര്‍ന്ന് വീണത്. 52 അടിയാണ് അക്വേറിയത്തിന്റെ ഉയരം. ബെര്‍ലിനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന ഭീമന് അക്വേറിയം തകര്‍ന്ന് രണ്ടുപേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. (Huge aquarium bursts in berlin housed 1,500 tropical fish)
വെള്ളവും ഗ്ലാസ് കഷ്ണങ്ങളും അല്പ സമയത്തിനുള്ളില്‍ തന്നെ ഹോട്ടലിലാകെ പരന്നതോടെ ഹോട്ടലില്‍ നിന്ന് മുന്നൂറോളം അതിഥികളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഭീമന് അക്വേറിയം തകര്‍ന്നതിന് ശേഷം ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയരീതിയില്‍ ശ്രദ്ധ നേടുകയാണ്. അര്‍ദ്ധരാത്രിയില്‍ ബെര്‍ലിനിലെ താപനില മൈനസ് 14 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് താഴ്ന്നതോടെ വെള്ളം തണുത്തുറഞ്ഞതാണ് അക്വേറിയം തകരുന്നതിന് കാരണമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
തകര്‍ന്ന അക്വേറിയത്തില്‍ നിന്നുള്ള പത്ത് ലക്ഷം ലിറ്ററോളം വെള്ളവും മത്സ്യങ്ങളും തൊട്ടടുത്തുള്ള തെരുവിലേക്കാണ് ഒഴുകിപ്പോയത്. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. 30 അടിയോളം ഉയരമുള്ള ഫൗണ്ടേഷനിലാണ് ഭീമന് അക്വേറിയം ഘടിപ്പിച്ചിരുന്നത്. അക്വേറിയം വൃത്തിയാക്കുന്നതിനും മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനുമായി നാല് ജീവനക്കാരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്.
Story Highlights: Huge aquarium bursts in berlin housed 1,500 tropical fish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here