സോണിയ ഗാന്ധിയുടെ അപ്രീതി; യു.പി.എ ഭരണത്തിൽ മന്ത്രിസ്ഥാനം നഷ്ടമായെന്ന് കെ.പി ഉണ്ണിക്കൃഷ്ണന്റെ വെളിപ്പെടുത്തൽ

സോണിയ ഗാന്ധിയുടെ അപ്രീതിയുടെ പേരിൽ യു.പി.എ ഭരണത്തിൽ മന്ത്രിസ്ഥാനം നഷ്ടമായെന്ന് കെ.പി ഉണ്ണിക്കൃഷ്ണന്റെ വെളിപ്പെടുത്തൽ. മൻമോഹൻസിങ്ങും പ്രണബ് കുമാർ മുഖർജിയും സോണിയ ഗാന്ധിയോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ എ.കെ ആന്റണി ഉൾപ്പെടെ അടുപ്പമുള്ളവർ പോലും സഹായിച്ചില്ല. ( KP Unnikrishnan against Sonia Gandhi ).
ഗാന്ധി കുടുംബത്തിനതിരെ ഉന്നയിച്ച ആരോപണങ്ങളാണ് തനിക്ക് വിനയായത്. രാസവള കരാറിലും ബൊഫോഴ്സിലും ഗാന്ധി കുടുംബത്തിനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവമാണ്. ആരോപണങ്ങൾ ആരും ഇതുവരെ നിഷേധിച്ചില്ല. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണൻ 24 നോട് വെളിപ്പെടുത്തി.
കെ.പി.ഉണ്ണികൃഷ്ണൻ മുൻപും കോൺഗ്രസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട് ആത്മഹത്യാപരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 1931ൽ കറാച്ചി കോൺഗ്രസിൽ സ്ത്രീ പുരുഷ തുല്യ നീതി എന്ന ആശയം അവതരിപ്പിച്ചിരുന്നത് കോൺഗ്രസ് നേതാക്കൾ മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ കോൺഗ്രസ് ഇപ്പോൾ സഞ്ചരിക്കുന്നത് തന്ത്രിമാരും ജ്യോത്സ്യന്മാരും കാണിച്ചു തരുന്ന വഴിയിൽ കൂടിയാണ്. അത് ഏറെ അപകടം പിടിച്ചതാണെന്ന് കെ.പി. ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴത്തെ കോൺഗ്രസ് നിലപാട് ബിജെപിക്ക് മാത്രമാകും സഹായകമാകുകയെന്ന ആക്ഷേപമാണ് അദ്ദേഹം ഉന്നയിച്ചത്.
Story Highlights: KP Unnikrishnan against Sonia Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here