കാത്തിരിപ്പിന് വിരാമം; മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്ക് സ്വാഗതം; വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറന്നുകൊടുക്കും

സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നുകൊടുക്കും. മഴക്കാലത്ത് തകർന്ന റോഡുകൾ പുനർനിർമിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും സജീവമാകുന്നത്. ( ponmudi opens today )
മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്കിനി സഞ്ചാരികൾക്ക് സ്വാഗതം.
നീണ്ട ഇടവേളയ്ക്ക് ശേഷം കുളിരും കാറ്റും കഥപറയുന്ന പൊന്മുടിക്കുന്നുകൾ സഞ്ചാരികളുടെ ഭൂപടത്തിലേക്ക് വീണ്ടും കടന്നുവരിയകയാണ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് തലസ്ഥാനത്തെ പ്രധാന സഞ്ചാര കേന്ദ്രം മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടത്. പന്ത്രണ്ടാം വളവിൽ റോഡിടിഞ്ഞതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. റോഡ് പുനർനിർമ്മിച്ചതിന് പിന്നാലെ പ്രവേശനം അനുവദിക്കാൻ ടൂറിസം, ദുരന്ത നിവാരണ വകുപ്പുകൾ തീരുമാനിക്കുയായിരുന്നു.
സാധാരണ ഒരുദിവസം നൂറുകണക്കിനാളുകളാണ് പൊന്മുടിയിലെത്തിയിരുന്നത്. ഓണക്കാലത്തും അവധിദിവസങ്ങളിലും വൻജനത്തിരക്കനുഭവപ്പെട്ടിരുന്ന പൊന്മുടി വീണ്ടും സജീവമാകുകയാണ്. റോഡ് വികസന പ്രവൃത്തികൾ തുടരുന്നതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Story Highlights: ponmudi opens today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here