Advertisement

സൗദിയിലെ പുരാതന കമ്പോളം അണിഞ്ഞൊരുങ്ങി; സന്ദര്‍ശക പ്രവാഹം

December 16, 2022
3 minutes Read

സൗദി അറേബ്യയിലെ പുരാതന കമ്പോളം ‘ദീര സൂഖ്’ റിയാദ് സീസണിന്റെ ഭാഗമായി അണിഞ്ഞൊരുങ്ങിയതോടെ സന്ദര്‍ശക പ്രവാഹം. നൂറ്റാണ്ട് പഴക്കമുളള കമ്പോളത്തില്‍ അറബ് നാഗരികതയും ജീവിത രീതിയും പുനരാവിഷ്‌കരിച്ചത് കൗതുക കാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. (Riyadh season Souk Al-Zal a shopping trip through time)

സൂഖ് അല്‍ സല്‍’ എന്ന പേരിലാണ് ദീരയില്‍ പുരാതന അറേബ്യയുടെയും ആധുനിക അറേബ്യയുടെയും വാണിജ്യ സംസ്‌കാരിക സംഗമ കേന്ദ്രം ഒരുക്കിയിട്ടുളളത്. രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് പൗരാണിക ജീവിത രീതികള്‍, വിവിധ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലെ വൈഭവം എന്നിവ പരിചയപ്പെടാന്‍ സൂഖില്‍ മവസരം ഉണ്ട്.

Read Also: വിളിക്കുന്നത് ആരെന്ന് കൃത്യമായി അറിയാം; ‘കാഷിഫില്‍’ എല്ലാ കമ്പനികളേയും ഉള്‍പ്പെടുത്തുമെന്ന് യുഎഇ

സൗദിയുടെ തനത് സംസ്‌കാരം അടുത്തറിയാന്‍ സഞ്ചാരികള്‍ ആദ്യം എത്തുന്നത് ദീര സൂഖിലാണ്. അറബ് സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും അടയാളമായ ഊദ്, സുഗന്ധ ദ്രവ്യങ്ങള്‍, പരവതാനികള്‍, മോതിരക്കല്ലുകള്‍, അറബ് വസ്ത്രങ്ങള്‍ എന്നാവ ലഭ്യമായ അപൂര്‍വ്വം കമ്പോളങ്ങളില്‍ ഒന്നാണ് ദീര.

1901ല്‍ സ്ഥാപിച്ച ദീര സൂഖ് വാണിജ്യ കേന്ദ്രം എന്നതിലുപരി ഒത്തുചേരലിന്റെ അങ്ങാടി കൂടിയാണ്. അര നൂറ്റാണ്ടിലേറെയായി പഴമ നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളും ഇവിടെയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ പുരാതന വസ്തുക്കളുടെ ലേലമാണ് ഇവിടുത്തെ പ്രത്യേകത. അറബികളുടെ വാദ്യോപകരണം ഊദ് ഉപയോഗിച്ചുളള സംഗീതം, നാടോടി നൃത്തമായ അര്‍ദ എന്നിവ ഉള്‍പ്പടെ നിരവധി കാലാപരിപാടികളും സൂഖില്‍ ഒരുക്കിയിട്ടുണ്ട്.

Story Highlights: Riyadh season Souk Al-Zal a shopping trip through time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top