യുവതിയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ടു

കണ്ണൂർ ചാവശേരി പറമ്പിൽ യുവതിയെ അവൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ടി.എൻ. മൈമൂനയെ (47) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴി തർക്കമാണ് അക്രമത്തിന് കാരണമെന്നും അയൽവാസി അബ്ദുവാണ് വെട്ടിയതെന്നും പൊലീസ് പറയുന്നു. ( Young woman attacked by neighbor Serious injury ).
Read Also: തിരുവനന്തപുരത്ത് നടുറോഡിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് യുവാവ്
നാളുകളായി അയൽവാസികളായ ടി.എൻ. മൈമൂനയും അബ്ദുവും തമ്മിൽ തർക്കം നിലനിന്നിരുന്നു. പ്രതിക്കായി തെരച്ചിൽ നടത്തുകയാണ്. ആയുധം ഉപയോഗിച്ചാണ് കൈയ്ക്കും കഴുത്തിനും വെട്ടിയത്. ആക്രമണത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.
Story Highlights: Young woman attacked by neighbor Serious injury
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here