‘താത്പര്യമില്ല ‘; ഫൈനലില്‍ കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കരീം ബെൻസേമ

അര്‍ജന്റീനയ്ക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഫ്രെഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കരീം ബെൻസേമ പങ്കെടുക്കുമോ എന്നുള്ള ചര്‍ച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഇപ്പോൾ വിവാദങ്ങള്‍ക്കിടയിൽ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.(not interested karim benzema post on world cup final)
തന്റെ ചിത്രത്തിനു താഴെ ‘എനിക്ക് ഇതില്‍ താത്പര്യമില്ല’ എന്നാണ് ബെൻസേമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലില്‍ പങ്കെടുക്കാനുള്ള സാധ്യതയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ബെൻസേമയുടെ ഈ സന്ദേശം. ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ടാണോ ബെൻസേമയുടെ പ്രതികരണം അതോ കോച്ച് ദെഷാംസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രതികരണത്തിനുള്ള മറുപടിയാണോ ഇതെന്നും കണ്ടറിയണം.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പരിശീലനത്തിനിടെ ബെൻസേമയുടെ ഇടതു തുടയില്‍ പരുക്കേറ്റത്. ആരാധകര്‍ക്കിടയില്‍ ഏറെ ആശങ്കകള്‍ സൃഷ്ടിച്ചെങ്കിലും ബെൻസേമയുടെ അഭാവം ഫ്രാന്‍സിനെ കാര്യമായി ബാധിച്ചില്ല. എംബാപ്പെ അടക്കമുള്ള താരങ്ങള്‍ മികച്ച ഫോമിലാണുള്ളത്. നിലവിലെ ചാമ്പ്യന്മാര്‍ അതിനൊത്ത നിലവാരം പുലര്‍ത്തിയ മികച്ച കളിയാണ് പുറത്തെടുത്തത്.
Story Highlights: not interested karim benzema post on world cup final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here