Advertisement

ബഫർ സോൺ: പിണറായി സർക്കാർ അഹന്ത കൈവെടിയണമെന്ന് കെ.സുരേന്ദ്രൻ

December 18, 2022
1 minute Read
k Surendran criticizes Pinarayi Vijayan

ബഫർ സോൺ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് പകരം ഉപരിപ്ലവമായി ചിന്തിക്കുന്നതാണ് ബഫർ സോൺ പ്രതിസന്ധിക്ക് കാരണം. ഉപഗ്രഹ സർവെ നടത്തി ഭൂമിയുടെ അതിര് നിശ്ചയിക്കുന്നതിന് പകരം ജനങ്ങളുടെ അവസ്ഥ മനസിലാക്കി നേരിട്ടുള്ള സർവെ നടത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.

സുപ്രിംകോടതിയിൽ നിന്ന് കേരളത്തിലെ കർഷകർക്ക് അനുകൂലമായ വിധി നേടിയെടുക്കേണ്ട സംസ്ഥാന സർക്കാർ വലിയ അലംഭാവമാണ് കാണിക്കുന്നത്. മലയോര കർഷകർക്കൊപ്പം നിൽക്കാൻ സർക്കാർ തയാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. പക്ഷെ ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടണം. കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുള്ളത്. അവരെ ശത്രുപക്ഷത്ത് നിർത്തുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്. ജനവിരുദ്ധനയങ്ങൾ പിണറായി സർക്കാർ പതിവാക്കിയിരിക്കുകയാണ്. സർക്കാരിൻ്റെ ജനദ്രോഹ സമീപനത്തിനെതിരെ ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Story Highlights: buffer zone K. Surendran against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top