തിരുവനന്തപുരം ജനറല്‍ ആശുപത്രി വളപ്പില്‍ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ അടിപിടി; അടിയുടെ തുടക്കം തമ്പാനൂരിലെ ബാറില്‍ നിന്ന്

തിരുവനന്തപുരം ജനറല്‍ ആശുപത്രി വളപ്പില്‍ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ സംഘർഷം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് മദ്യ ലഹരിയില്‍ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷമുണ്ടാക്കിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also: തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം നഗരത്തിലുള്ള പ്രധാന ആശുപത്രി വളപ്പിലാണ് സംഘർഷമുണ്ടായത്. തമ്പാനൂരിലെ ബാറില്‍ നിന്നാണ് അടിയുടെ തുടക്കം. പരിക്കേറ്റവര്‍ ചികിത്സ തേടി ജനറല്‍ ആശുപത്രിയിലെത്തി. എതിര്‍ സംഘവും പിന്നാലെയെത്തിയതോടെ വീണ്ടും സംഘർഷമുണ്ടായി.
പിന്നാലെ ഇരു സംഘങ്ങളും മെഡിക്കല്‍ കോളജില്‍ പോയതായും വിവരമുണ്ട്. സുരക്ഷാ വീഴ്ചയായാണ് ജനറൽ ആശുപത്രി അധികൃതര്‍ വിലയിരുത്തുന്നത്. പരാതി ലഭിച്ചില്ലെങ്കിലും സംഘർഷം ഉണ്ടാക്കിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Clash between groups of youths in Thiruvananthapuram General Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here