പുസ്തക പ്രേമികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന ജിദ്ദയിലെ പുസ്തകോത്സവം ഇന്ന് സമാപിക്കും

ജിദ്ദയില്‍ പുസ്തക പ്രേമികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു കൊണ്ട് കഴിഞ്ഞ 10 ദിവസമായി നടന്നുവന്ന പുസ്തകോത്സവം ഇന്ന് സമാപിക്കും. പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് കഴിഞ്ഞ 10 ദിവസത്തിനിടെ മേളയിലെത്തിയത്. ജിദ്ദ സൂപ്പര്‍ഡോമിലാണ് മേള നടക്കുന്നത്. ( Jeddah Book Festival ends today ).
തൂണുകള്‍ ഇല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടമായ ജിദ്ദ സൂപ്പര്‍ഡോം വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാലും പുസ്തകങ്ങളെ സ്നേഹിക്കുന്നവരാലും സമ്പന്നമാണ്. തൊള്ളായിരത്തോളം അറബ്-അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് ഒരു ദിവസവും മേളയില്‍ എത്തുന്നത്.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ഓഡിയോ പുസ്തകങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറി, പുസ്തകം വായിക്കാനും, ഗ്രന്ഥകാരന്‍മാരുടെ കയ്യൊപ്പ് വാങ്ങാനുമുള്ള പവലിയനുകള്‍ തുടങ്ങിയവ മേളയില്‍ ഉണ്ട്. പൗരാണിക അറബ് സംസ്കാരത്തെ അടയാളപ്പെടുത്തുന്ന പൈതൃക ശേഷിപ്പുകളുടെ ശേഖരവും ഇവിടെ കാണാം. മേളയോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ നൂറിലധികം ചര്‍ച്ചകളും മറ്റ് സാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു. സാംസ്കാരിക-സാഹിത്യ വൈവിധ്യങ്ങള്‍ അടുത്തറിയാനുള്ള അപൂര്‍വാവസരമായിരുന്നു പുസ്തകോത്സവം.
Story Highlights: Jeddah Book Festival ends today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here