Advertisement

പൂജപ്പുര രവി ഇനി പൂജപ്പുരയിൽ ഇല്ല; കുടുംബത്തോടൊപ്പം പുതിയ മേൽവിലാസത്തിലേക്ക് യാത്രയാകുന്നു

December 18, 2022
1 minute Read
poojappura ravi leaves poojappura

പേരിനൊപ്പം നാടിനെ ചേർത്തുപിടിച്ച പൂജപ്പുര രവി തലസ്ഥാനത്ത് നിന്ന് മടങ്ങുകയാണ്. മകൾ ലക്ഷ്മിക്കും കുടുംബത്തോടും ഒപ്പം മൂന്നാർ മറയൂരാണ് ഇനി രവിയുടെ പുതിയ മേൽവിലാസം. തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നുവെന്ന് അറിഞ്ഞ് നിരവധി പേരാണ് രവിയെ യാത്രയാക്കാൻ പൂജപ്പുരിയിലെ വീട്ടിലേക്ക് എത്തുന്നത്

രവീന്ദ്രൻ നായരെന്ന പൂജപ്പുര രവിയെ അന്വേഷിച്ച് പൂജപ്പുര കൈലാസ് നഗറിൽ എത്തിയാൽ ഇനി കാണാനാകില്ല. 40 വർഷമായി താമസിച്ചുപോന്ന വീട്ടിൽ നിന്ന് മൂന്നാർ മറയൂരിലെ മകളുടെ വീട്ടിലേക്കാണ് പറിച്ചുനടൽ. മലയാള സിനിമയുടെ രീതി മാറ്റത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി വേലുത്തമ്പി ദളവ എന്ന ചി്ത്രത്തിലൂടെയാണ് അഭിനയ ജീവതത്തിലേക്ക് കടക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

പ്രിയ കലാകാരൻ പൂജപ്പുരയോട് വിടപറയുന്നുവെന്നറിഞ്ഞ് നിരവധിപേരാണ് രവിയെ കാണാൻ വീട്ടിലേക്ക് എത്തുന്നത്. കെ. മുരളീധരൻ എം.പി ഇന്ന് രാവിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. അഞ്ചു പതിറ്റാണ്ടിനിടെ എത്ര സിനിമകൾ അഭിനയിച്ചു എന്ന് ചോദിച്ചാൽ അതിനൊരു കണക്ക് കൈയിലില്ലെന്നാണ് രവിയുടെ മറുപടി.

Story Highlights: poojappura ravi leaves poojappura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top