തൃശൂര്‍ ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; റോബിന്‍ഹുഡ് രഞ്ജിത്ത് അറസ്റ്റില്‍

തൃശൂര്‍ ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. ആലത്തൂര്‍ വാവുള്ളിയാപുരം സ്വദേശി രഞ്ജിത്ത് കുമാറാണ് അറസ്റ്റിലായത്. മോഷണക്കേസുകളിലെ കുപ്രസിദ്ധികാരണം ഇയാളെ റോബിന്‍ഹുഡ് രഞ്ജിത്ത് എന്നാണ് വിളിച്ചുവരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
2017ല്‍ പ്രവാസിയായ ആളൂര്‍സ്വദേശിനിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും മോഷ്ടിച്ച കേസിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ടെത്താനായി റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോങ്റെയുടെ
നിര്‍ദേശാനുസരണം ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
കേച്ചേരി എരനെല്ലൂരില്‍ ആയിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ആലത്തൂര്‍ വാവുള്ളിയാപുരം തോണിപ്പാടം സ്വദേശിയായ രഞ്ജിത്ത് മോഷ്ടാക്കള്‍ക്കിടയിലെ റോബിന്‍ഹുഡ് എന്നാണ് അറിയപ്പെടുന്നത്. സമാനമായ ഒട്ടനവധി കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇയാള്‍ക്കെതിരെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: Robbery Robinhood Renjith arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here