Advertisement

കാർ വാങ്ങാൻ പറ്റിയ സമയം ഏത് ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

December 18, 2022
2 minutes Read
things to know before buying new car

ജീവിതത്തിൽ ഏറ്റവും ചിന്തിച്ചെടുക്കേണ്ട തീരുമാനമാണ് സ്വന്തമായി കാർ വാങ്ങുക എന്നുള്ളത്. നല്ല രീതിയിൽ പണം ചെലവാകുന്ന ഈ തീരുമാനം എടുക്കും മുൻപ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാർ വാങ്ങാൻ പറ്റിയ സമയം ഏതാണ് ? ( things to know before buying new car )

ഉത്സവ സീസണുകൾ കാർ വാങ്ങാൻ പറ്റിയ സമയമാണ്. ഈ സമയത്ത് നിരവധി ഓഫറുകളും, വിലക്കുറവുകളും ലഭിക്കും. മറ്റൊന്ന് കാർ ലോഞ്ചിന്റെ സമയമാണ്. പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന സമയത്ത് കമ്പനി നിരവധി ഇൻട്രോഡക്ടറി ഓഫറുകൾ നൽകാറുണ്ട്. ഒരു മോഡലിന്റെ വിൽപന വർധിക്കുന്നതോടെ അതിന്റെ വിലയും കൂടും.

എന്നാൽ ഒരു കാർ തെരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കണം ?

ബജറ്റിനാണ് മുഖ്യപ്രാധാന്യം. കാറിന്റെ ഓൺ റോഡ് വിലയല്ല, എക്‌സ് ഷോറൂം വില കൂടി കണക്കാക്കണം. ചെറിയ തുക മാത്രം ലോൺ എടുത്ത് കാർ വാങ്ങുന്നതാണ് ഉത്തമം. കുറഞ്ഞ അടവിൽ അഞ്ചോ , എട്ടോ വർഷത്തേക്ക് ലോൺ എടുക്കാം.

രണ്ട് ബ്രാൻഡ്. ബ്രാൻഡ് പെർഫോമൻസ്, മാർക്കറ്റ് റെപ്യൂട്ടേഷൻ, മുൻവർഷങ്ങളിലെ സെയിൽസ് തുടങ്ങിയവ പരിശോധിക്കണം.

മൂന്ന് വണ്ടിയുടെ സുരക്ഷ. ക്രാഷ് ടെസ്റ്റ് ഫലം, എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, ഇക്ട്രോണിക് സ്‌റ്റെബിളിറ്റി കണ്ട്രോൾ, ഓട്ടോണോമസ് എമർജൻസി ബ്രേക്കിംഗ് മുതലായ ഫീച്ചേഴ്‌സെല്ലാം പരിഗണിക്കണം.

നിങ്ങളുടെ ആവശ്യമെന്താണെന്ന് കണക്കാക്കി, പെട്രോൾ വണ്ടി വേണോ, അതോ ഡിസൽ വേണോ എന്ന് തീരുമാനിക്കണം. മെയിന്റനൻസ് കോസ്റ്റ് കൂടി മനസിൽ കരുതണം.

പുതിയ കാർ വാങ്ങുമ്പോൾ കമ്പനി നൽകുന്നത് തേർഡ് പാർട്ടി ഇൻഷുറൻസാകും. എന്നാൽ ഒരു കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നതാണ് ഉത്തമം. ഒപ്പം വാഹനത്തിന്റെ സുരക്ഷ വർധിപ്പിക്കുന്ന ആഡ് ഓണുകളും തെരഞ്ഞെടുക്കാം. ഇൻഷുവേർഡ് ഡിക്ലയേർഡ് വാല്യു അഥവാ ഐഡിവി ( വാഹനം മോഷണം പോകുമ്പോൾ നിങ്ങൾ ലഭിക്കുന്ന ഏറ്റവും കൂടിയ തുക) കൂടി കണക്കാക്കാം.

Story Highlights: things to know before buying new car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top