Advertisement

‘ചിക്കൻ ബിരിയാണി റെഡി’ നീണ്ട ക്യൂ’; വാക്കുപാലിച്ച് അര്‍ജന്റീന ആരാധകനായ ഹോട്ടലുടമ

December 19, 2022
3 minutes Read

അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന് പിന്നാലെ വാക്ക് പാലിച്ച് അര്‍ജന്റീനയുടെ ആരാധകനായ ഹോട്ടലുടമ. ഇന്ന് രാവിലെ 11.30 മുതല്‍ ഹോട്ടലില്‍ ബിരിയാണി വിതരണം ആരംഭിച്ചു. വിദ്യാര്‍ഥികളടക്കമുള്ളവരുടെ നീണ്ട ക്യൂവാണ് ഹോട്ടലിന് ഹോട്ടലിന് മുന്നിലുള്ളത്.ആഘോഷത്തിന്റെ ഭാഗമാകാൻ ഷാഫി പറമ്പിൽ എംഎൽഎയും എത്തി. (argentina fan hotel owner giving free biryani in thrissur)

തൃശുര്‍ പള്ളിമൂലയിലെ ‘റോക്ക്‌ലാന്‍ഡ്’ ഹോട്ടലുടമയായ ഷിബുവാണ് അര്‍ജന്റീന ലോകകപ്പ് നേടിയാല്‍ സൗജന്യമായി ബിരിയാണി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. അര്‍ജന്റീന കപ്പടിച്ചതോടെ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഷിബു.

ഞായറാഴ്ച രാത്രി ഖത്തറില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയതിന് പിന്നാലെ തൃശുര്‍ പള്ളിമൂലയിലെ ഹോട്ടലില്‍ ബിരിയാണി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. ആയിരംപേര്‍ക്ക് സൗജന്യമായി ബിരിയാണി നല്‍കുമെന്നായിരുന്ന കടുത്ത അര്‍ജന്റീന ആരാധകനായ ഷിബുവിന്റെ പ്രഖ്യാപനം.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍തന്നെ നിരവധിപേര്‍ ഹോട്ടലിന് മുന്നിലെത്തി. 11 മണിയായതോടെ ഇത് നീണ്ട ക്യൂവായി മാറി. എത്രപേര്‍ വന്നാലും കുഴപ്പമില്ല, എല്ലാവര്‍ക്കും ബിരിയാണി നല്‍കുമെന്നാണ് ഷിബു പറയുന്നത്.

Story Highlights: argentina fan hotel owner giving free biryani in thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top