നിയന്ത്രണം വിട്ട ഫോർച്യൂണർ യുവതി ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു; യുവതിക്ക് പരിക്ക്

കോതമംഗലം അരമനപ്പടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോതമംഗലം ടൗൺ ഭാഗത്തേക്ക് വരികയായിരുന്ന ഫോർച്യൂണർ യുവതി ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്. വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ( car accident Scooter passenger injured ).
Read Also: പാറശാലയിൽ ലോറി സ്കൂട്ടറിലിടിച്ച് രണ്ടു വയസുകാരി മരിച്ചു
പൊലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥർ അപകടം നടന്ന സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പരുക്കേറ്റ പിണ്ടിമന സ്വദേശി
മിനിയെ (46) കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു അപകടത്തിൽ തിരുവനന്തപുരം നഗരൂരിൽ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നഗരൂർ നന്ദായ് വനം സ്വദേശി പ്രകാശ് (60) ആണ് മരിച്ചത്. നഗരൂർ നെടുമ്പറമ്പ് റോഡിൽ നെയ്ത്തുശാല ജംഗ്ഷനിലാണ് അപകടമുണ്ടായത്.
Story Highlights: car accident Scooter passenger injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here