Advertisement

പാകിസ്താനെതിരെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ്; റെക്കോർഡ് നേട്ടവുമായി ഇംഗ്ലണ്ട് സ്പിന്നർ

December 19, 2022
1 minute Read

പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ റെക്കോർഡുമായി ഇംഗ്ലണ്ട് കൗമാര സ്പിന്നർ രെഹാൻ അഹ്‌മദ്. മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ രെഹാൻ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.

നിലവിലെ ഓസീസ് നായകനായ പാറ്റ് കമ്മിൻസ്, 2011ൽ ദക്ഷിണാഫ്രിക്കക്കെതിരെ സ്ഥാപിച്ച റെക്കോർഡ് രെഹാൻ പഴങ്കഥയാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 18 വയസും 193 ദിവസവുമായിരുന്നു കമ്മിൻസിൻ്റെ പ്രായം. രെഹാൻ അഹ്‌മദിനാവട്ടെ 18 വർഷവും 126 ദിവസവുമാണ് പ്രായം.

ബാബർ അസമിനെ ഒലി പോപ്പിൻ്റെ കൈകളിലെത്തിച്ച് വിക്കറ്റ് വേട്ട ആരംഭിച്ച രെഹാൻ മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, മുഹമ്മദ് വസീം ജൂനിയർ, ആഘ സൽമാൻ എന്നിവരെയും മടക്കി അയച്ചു. രെഹാൻ അഞ്ച് വിക്കറ്റും ജാക്ക് ലീച്ച് മൂന്ന് വിക്കറ്റും നേടിയപ്പോൾ പാകിസ്താനെ രണ്ടാം ഇന്നിംഗ്സിൽ 216 റൺസിനു മടക്കി അയക്കാൻ ഇംഗ്ലണ്ടിനു സാധിച്ചു. ആദ്യ ഇന്നിംഗ്സിൽ രണ്ട് വിക്കറ്റാണ് രെഹാൻ നേടിയിരുന്നത്. 167 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടിയിട്ടുണ്ട്.

Story Highlights: rehan ahmed pakistan test record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top