Advertisement

‘2 ജഡ്ജിമാർക്ക് തീരുമാനിക്കാവുന്നതല്ല അത്’; സ്വവർഗ വിവാഹത്തിനെതിരെ ബിജെപി എംപി

December 19, 2022
4 minutes Read

സ്വവർഗ വിവാഹത്തിനെതിരെ ബിജെപി എംപി സുശീൽ മോദി. രണ്ട് ജഡ്ജിമാർക്ക് തീരുമാനിക്കാവുന്നതല്ല ഇതെന്ന് ബീഹാറിൽ നിന്നുള്ള എംപിയായ സുശീൽ മോദി പറഞ്ഞു. രാജ്യസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം സ്വവർഗ വിവാഹത്തിനെതിരെ ആഞ്ഞടിച്ചത്.

“ചില ഇടതുപക്ഷ ലിബറൽ ആക്ടിവിസ്റ്റുകൾ സ്വവർവ വിവാഹം നിയമാനുസൃതമാക്കാൻ ശ്രമിക്കുന്നു. രാജ്യത്തിൻ്റെ സംസ്കാരത്തിനെതിരായതിനാൽ ഇതിന് നീതിന്യായ വകുപ്പ് അംഗീകാരം നൽകരുത്. സ്വവർഗ വിവാഹത്തിനെ ഞാൻ എതിർക്കുന്നു. രാജ്യത്തെ വ്യക്തിഗത നിയമങ്ങളെ അത് താളം തെറ്റിക്കും. രണ്ട് ജഡ്ജിമാർക്ക് തീരുമാനിക്കാവുന്നതല്ല ഇത്. അതേപ്പറ്റി സമൂഹത്തിൽ ചർച്ചകളുണ്ടാവണം.”- സുശീൽ മോദി പറഞ്ഞു.

Story Highlights: sushil modi bjp same sex marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top