Advertisement

അബുദാബിയിൽ 159 യാചകരെ പൊലീസ് അറസ്റ്റ് ചെയ്തു

December 19, 2022
1 minute Read

ഈ വർഷം നവംബർ 6 മുതൽ ഡിസംബർ 12 വരെ എമിറേറ്റിൽ നിന്ന് 159 യാചകരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഹതാപം ആകർഷിക്കാൻ ഭിക്ഷാടകർ കഥകൾ മെനയുന്നുണ്ടെന്നും, ഈ ചതിക്കുഴികൾ വീണു പോകരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ഭിക്ഷാടകരെ അറസ്റ്റ് ചെയ്യുന്നതിനായി എമിറേറ്റിൽ വിവിധ കാമ്പെയ്‌നുകൾ നടത്തിവരികയാണ്. നടപടികളുമായി സഹകരിക്കണമെന്നും തെരുവുകളിലെ ഭിക്ഷാടനം കുറയ്ക്കുന്നതിന് പൊതുജനങ്ങൾ അവരവരുടെ പങ്ക് നിർവഹിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

വ്യക്തിപരമായി ഭിക്ഷ വിതരണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽകണം. കൂടാതെ സംഭാവനകൾ ശരിയായ ആളുകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഔദ്യോഗിക ചാനലുകൾ, സ്ഥാപനങ്ങൾ, ചാരിറ്റികൾ എന്നിവ പ്രയോജനപ്പെടുത്തണമെന്നും പൊലീസ് ആവർത്തിച്ചു. ഭിക്ഷാടനവുമായി ബന്ധപ്പെട്ട കേസുകൾ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വഴി 999 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

Story Highlights: UAE: Police arrest 159 beggars in Abu Dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top