“ഒരു പക്ഷെ ഇതായിരിക്കാം മെസിയുടെ ആദ്യ ഇന്റർവ്യൂ; വൈറലായി ലയണൽ മെസിയുടെ പഴയ വീഡിയോ

2022 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീന നേടിയ വിജയം ലോകം ഇപ്പോഴും ആഘോഷിച്ച് തീർന്നിട്ടില്ല എന്നുവേണം പറയാൻ. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അർജന്റീനിയൻ താരങ്ങളെ, പ്രത്യേകിച്ച് ലയണൽ മെസ്സിയെ അവരുടെ തകർപ്പൻ പ്രകടനത്തിന് വാനോളം അഭിനന്ദിക്കുകയാണ്. .ഈ ആവേശത്തിനിടയിലാണ് ലയണൽ മെസ്സിയുടെ ഒരു പഴയ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഒരുപക്ഷേ, ഇത് മെസ്സിയുടെ ആദ്യത്തെ അഭിമുഖമാകാം. ന്യൂവെൽസ് ഓൾഡ് ബോയ്സ് എന്ന ട്വിറ്റർ പേജിലാണ് വിഡിയോ ഇറങ്ങിയത്.
🎙️🐐 𝙏𝙝𝙚 𝙛𝙞𝙧𝙨𝙩 𝙬𝙤𝙧𝙙𝙨 𝙤𝙛 𝙖 𝙮𝙤𝙪𝙣𝙜 𝙂𝙊𝘼𝙏
— Newell's Old Boys – English (@Newells_en) November 5, 2021
A young Lionel Messi speaks after a goalscoring performance for Newell's Old Boys. This may be his first ever post-match interview. #Newells pic.twitter.com/wWI3o6kUZL
കുഞ്ഞു മെസ്സിയോട് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തത് അറിയാമോ എന്നാണ് വീഡിയോയിൽ ചോദിക്കുന്നത്. ഇതിന് അദ്ദേഹം “ഇല്ല” എന്ന് മറുപടി നൽകുന്നു. “ഫെഡറിക്കോ റോസ്സോ ഗ്രിഗ്ഗിനിയിൽ നിന്ന് വന്ന പന്ത് അത് ലൂക്കാസിന് നൽകി, ലൂക്കാസ് എനിക്ക് തന്നു, ഞാൻ അത് സ്കോർ ചെയ്തു,” എന്നാണ് വിഡിയോയിൽ മെസ്സി പറയുന്നത്.
ഒരുപക്ഷെ ലയണൽ മെസ്സിയുടെ ആദ്യ അഭിമുഖമായിരിക്കും ഇത് എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. ചെറുപ്പത്തിൽത്തന്നെ, തന്റെ ടീമംഗങ്ങളുടെ സംഭാവനകളെ അദ്ദേഹം അംഗീകരിച്ചു എടുത്തുപറയുന്നു. ഇതാണ് മെസി എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റു നൽകിയത്.
Story Highlights: After Argentina lifts FIFA World Cup trophy, old video of young Lionel Messi goes viral.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here