Advertisement

ക്ഷണിക്കാത്തതില്‍ വിഷമമില്ല; മുഖ്യമന്ത്രിക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

December 20, 2022
1 minute Read
Governor about cm xmas celebration invitation

മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക്, ക്രിസ്മസ്, പുതുവത്സര ആശംസകള്‍ നേര്‍ന്നു.

ഓണാഘോഷ പരിപാടിക്കും ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ആഘോഷ പരിപാടിയില്‍ ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും ആസ്വദിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം വിരുന്ന് അനൗദ്യോഗിക പരിപാടി മാത്രമായിരുന്നെന്നും അതിലേക്ക് ഗവര്‍ണറെ ക്ഷണിക്കണമെന്ന് നിര്‍ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

കെടിഡിസി മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ക്രിസ്മസ് വിരുന്നില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്.

Story Highlights: Governor about cm xmas celebration invitation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top