ആമസോണിൽ നിന്ന് ഒരു ലക്ഷം രൂപയുടെ മാക്ക്ബുക്ക് പ്രോ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ഡോഗ് ഫുഡ്

ആമസോണിൽ നിന്ന് ഒരു ലക്ഷം രൂപയുടെ മാക്ക്ബുക്ക് പ്രോ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ഡോഗ് ഫുഡ്. ഇംഗ്ലണ്ടുകാരനായ യുവാവിനാണ് 1,20,000 രൂപയുടെ മാക്ക്ബുക്ക് പ്രോയ്ക്ക് പകരം ഡോഗ് ഫുഡ് ലഭിച്ചത്.
ഡെർബിഷയർ സ്വദേശിയായ അലൻ വുഡ് ആണ് ആമസോണിൽ നിന്ന് മാക്ക്ബുക്ക് പ്രോ ഓർഡർ ചെയ്തത്. എന്നാൽ, ലഭിച്ചത് അഞ്ച് പൗണ്ട് ഡോഗ് ഫുഡ്. പെഡിഗ്രിയുടെ രണ്ട് പെട്ടി ഡോഗ് ഫുഡാണ് ഡെലിവർ ആയത്. ആകെ 24 പാക്കറ്റുകൾ അതിൽ ഉണ്ടായിരുന്നതായി അലൻ പറയുന്നു. ആമസോൺ കസ്റ്റമർ കെയർ വേണ്ടത്ര ശ്രദ്ധ തൻ്റെ പരാതിയ്ക്ക് നൽകിയില്ല. അവർക്ക് തന്നെ സഹായിക്കാനാവില്ലെന്ന് പറഞ്ഞു. ലാപ്ടോപ്പ് റിട്ടേൺ ചെയ്തെങ്കിലേ അവർക്കെന്തെങ്കിലും ചെയ്യാനാവൂ എന്ന് പറഞ്ഞു. കിട്ടാത്ത ലാപ്ടോപ്പ് എങ്ങനെ റിട്ടേൺ ചെയ്യാനെന്നും അലൻ ചോദിക്കുന്നു.
“ആമസോണിനെ പലതവണ വിളിച്ചു. 15 മണിക്കൂറോളം ഞാൻ ഫോണിൽ ചെലവഴിച്ചു. ആരും ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറായില്ല. രണ്ട് പതിറ്റാണ്ടോളമായി ഞാൻ ആമസോൺ ഉപഭോക്താവാണ്. ഇതിനു മുൻപ് ഒരിക്കലും എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. പക്ഷേ, ഇത് വളരെ വിഷമകരമാണ്.”- അലൻ പറഞ്ഞു.
അതേസമയം, ഉപഭോക്താവിന് പണം തിരികെനൽകുമെന്ന് ആമസോൺ അറിയിച്ചു.
Story Highlights: Macbook Pro dog food Amazon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here