22ന് രാത്രി താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഡിസംബര്‍ 22 ന് രാത്രി 11 മണി മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍. ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ താമരശ്ശേരി ചുരം വഴി പോകുന്നതിനാലാണ് നിയന്ത്രണം.
ട്രക്കുകള്‍ ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാല്‍ ഡിസംബര്‍ 22 ന് രാത്രി 11 മണി മുതല്‍ അടിവാരം മുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും മറ്റു വാഹനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പ്രസ്തുത സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കേണ്ടതാണ്.
Story Highlights: Traffic control at thamarassery churam on dec 22 night
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here