എയർഫോഴ്സ് ജീവനക്കാർ വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു; സി.ഐ യഹിയ ഖാൻ ആശുപത്രിയിൽ

തിരുവനന്തപുരത്ത് എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം തേക്കടയിലാണ് സംഭവം. വിജിലൻസ് സി.ഐ യഹിയ ഖാനാണ് മർദ്ദനമേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ( Vigilance CI beaten by Air Force personnel ).
Read Also: യുപിയിൽ ബലാത്സംഗക്കേസിലെ കുറ്റാരോപിതൻ പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രി ശുചിമുറിയിൽ നിന്ന് രക്ഷപ്പെട്ടു
എയർ ഫോഴ്സ് ജീവനക്കാരന്റെ വിവാഹ വാർഷിക പാർട്ടിക്കെത്തിയവർ സി.ഐയുടെ വീടിന്റെ ഗേറ്റിനു കുറുകെ വാഹനമിട്ടതാണ് തർക്കത്തിന്റെ തുടക്കം.
ഇത് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളുമാണ് വിജിലൻസ് സി.ഐ യഹിയ ഖാനെ മർദ്ദിച്ചത്.
സി.ഐ കന്യാകുളങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 15 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിൽ 5 പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ പിടികൂടാനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: Vigilance CI beaten by Air Force personnel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here