‘ആരാധകൻ ബ്രിഡ്ജിൽ നിന്നും ബസിലേക്ക് ചാടി’; അർജന്റീനയുടെ പരേഡ് ഉപേക്ഷിച്ചു

ലോകകപ്പ് നേടിയ അർജൻറീന ടീമിൻറെ ബ്യൂണസ് അയേഴ്സിലെ വിക്‌ടറി പരേഡിനിടെ സംഘർഷം. സുരക്ഷാ പ്രശ്നത്തെ തുടർന്ന് അർജന്റീനിയൻ താരങ്ങളുടെ ബസ് പരേഡ് ഉപേക്ഷിച്ചു. തുറന്നിട്ട ബസിലേക്ക് ആരാധകൻ ബ്രിഡ്ജിൽ നിന്നും ചാടിയതോടെയാണ് പരേഡ് ഉപേക്ഷിച്ചത്. താരങ്ങളെ ഹെലികോപ്റ്ററിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.(argentinas open bus parade abandoned)
സുരക്ഷാ പ്രശ്നം മൂലം താരങ്ങൾ ഹെലികോപ്റ്ററിൽ നിന്നാണ് ആരാധകരെ അഭിവാദ്യം ചെയ്തത്. 18 പേർക്ക് പരുക്കേറ്റു എന്നാണ് റിപ്പോർട്ട്. സംഘർഷമുണ്ടാക്കിയ ആരാധകരെ അറസ്റ്റ് ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്. ആരാധകരെ പിരിച്ചുവിടാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലുകളും കുപ്പികളും എറിഞ്ഞതായും അർജൻറൈൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ലോകകപ്പുമായി വരുന്ന അർജന്റീനിയൻ ടീമിനെ വരവേൽക്കാൻ ഏകദേശം 40 ലക്ഷം ആളുകളാണ് ബ്യൂണസ് ഐറിസിൽ തടിച്ചുകൂടിയിരുന്നത്. ‘ഒബെലിസ്കോയിൽ ഉണ്ടായിരുന്ന എല്ലാ ആളുകളെയും അഭിവാദ്യം ചെയ്യാൻ അവർ ഞങ്ങളെ അനുവദിക്കുന്നില്ല. അകമ്പടി സേവിച്ച സുരക്ഷാ ഏജന്റുമാർ ഞങ്ങളെ മുന്നോട്ട് പോകാൻ അനുവദിച്ചില്ല. എല്ലാ ചാമ്പ്യൻ കളിക്കാരുടെയും പേരിൽ ഒരായിരം ക്ഷമാപണം,’ എന്ന് സംഭവത്തിന് പിന്നാലെ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ മേധാവി ട്വീറ്റ് ചെയ്തു.
മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി. രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജൻറീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്.
Story Highlights: argentinas open bus parade abandoned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here