Advertisement

സിനിമയല്ല; സാഹസിക യാത്രകളിലെ പുതിയ ചിത്രം പങ്കുവച്ച് ദുബായ് കിരീടാവകാശി

December 21, 2022
2 minutes Read
sheikh hamdan shared a photo from under water museum

വെള്ളത്തിനടിയില്‍ നിന്നുള്ള സാഹസിക ചിത്രം പങ്കുവച്ച് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അവതാര്‍: ദി വേ ഓഫ് വാട്ടറിലെ ചിത്രം പോലെ തോന്നുന്ന ഒന്നാണ് ഷെയ്ഖ് ഹംദാന്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചത്.

മെക്‌സിക്കോയിലെ കാന്‍കൂണില്‍ മുങ്ങിപ്പോയ ഒരു കപ്പലിന്റെ മുകളില്‍ ഒരു വെള്ളത്തിനടിയില്‍ നില്‍ക്കുന്നതായിട്ടാണ് ചിത്രം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍കണ്‍ അണ്ടര്‍വാട്ടര്‍ മ്യൂസിയം ഷെയ്ഖ് ഹമദാന്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്തെടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത്.

Read Also: ഒമാനില്‍ 2023ല്‍ വാറ്റ് വര്‍ധനയില്ല; ആദായ നികുതിയും കൂട്ടില്ലെന്ന് ധനമന്ത്രാലയം

സാഹസികത ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഷെയ്ഖ് ഹംദാന്‍. തന്റെ യാത്രകളും സാഹസികതയുമായി ബന്ധപ്പെട്ട ചിത്രങ്ങളും അദ്ദേഹം ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ലോകത്തിലെ ഏറ്റവും ആഴമേറിയ ദുബായിലെ ഡീപ് ഡൈവ് സന്ദര്‍ശിച്ചതും ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറി യുഎഇ പതാക വീശിയതും സ്‌കൈ ഡൈവിംഗും ഒക്കെ ഇതിലുള്‍പ്പെടാറുണ്ട്.

Story Highlights: sheikh hamdan shared a photo from under water museum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top