‘ഇതാവർത്തിച്ചാൽ നിന്നെ വീട്ടിലേക്ക് തിരിച്ചയക്കും’: സഹതാരത്തോട് കയർത്ത നിമിഷം വെളിപ്പെടുത്തി സച്ചിൻ

1990-കളിൽ ഇന്ത്യൻ ടീമിനെ നയിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറായിരുന്നു. ബാറ്റിങ്ങിൽ വിസ്മയം തീര്‍ത്ത് ആരാധകരുടെ ഹൃദയവും ലോകവും കീഴടക്കിയ താരത്തിന് പക്ഷേ ക്യാപ്റ്റനെന്ന നിലയിൽ തൻ്റെ മാന്ത്രികത പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. മൈതാനത്തിനകത്തും പുറത്തുമുള്ള സച്ചിൻ്റെ മാന്യമായ പെരുമാറ്റം അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ നായകനായിരിക്കെ ഒരു ഓസ്‌ട്രേലിയന്‍ പര്യടനത്തിനെയുണ്ടായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍.
കഴിഞ്ഞദിവസം ഒരു പരിപാടിക്കിടെയാണ് സഹതാരത്തോട് കയർത്ത നിമിഷത്തെ പറ്റി സച്ചിൻ വെളിപ്പെടുത്തിയത്. മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ ടീമിലുണ്ടായിരുന്ന യുവതാരം ഫീൽഡിങ്ങിൽ തുടർച്ചയായി പിഴവുകൾ വരുത്തിയപ്പോഴാണ് സച്ചിന് കർക്കശക്കാരനാകേണ്ടി വന്നത്. ഇത് ആവർത്തിച്ചാൽ, നിങ്ങളെ നാട്ടിലേക്ക് അയക്കുമെന്നായിരുന്നു സച്ചിൻ അന്ന് താരത്തിന് മുന്നറിയിപ്പ് നൽകിയത്. എന്നാൽ യുവ താരത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
“ഞങ്ങള്‍ അന്നു ഓസീസ് പര്യടനത്തിലായിരുന്നു. ഞാനായിരുന്നു ടീമിനെ നയിച്ചത്. അന്നു സംഘത്തിലുണ്ടായിരുന്ന ഒരു യുവതാരം തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത രീതിയില്‍ പെരുമാറി. സിംഗിള്‍ ലഭിക്കേണ്ടയിടത്ത് അവന്റെ ശ്രദ്ധക്കുറവ് കാരണം രണ്ടു റണ്‍സ് ലഭിച്ചു. ഓവർ കഴിഞ്ഞ് ഞാൻ താരത്തെ വിളിച്ചു, അവന്റെ തോളിൽ കൈവെച്ച് പറഞ്ഞു, ഇനി ഇത് ചെയ്താൽ ഞാൻ നിന്നെ വീട്ടിലേക്ക് തിരിച്ചയക്കും. നിങ്ങൾ തിരികെ ഹോട്ടലിലേക്ക് പോകില്ല, ഇന്ത്യയിലേക്ക് മടങ്ങും. ഞാൻ അവനോട് എന്താണ് പറയുന്നതെന്ന് മറ്റാർക്കും കേൾക്കാൻ കഴിയില്ലായിരുന്നു’ – സച്ചിൻ വെളിപ്പെടുത്തി.
Story Highlights: Tendulkar reveals jaw-dropping chat with India teammate as captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here