ചാൾസ് രാജാവിന് നേരെ മുട്ട എറിഞ്ഞ യുകെ വിദ്യാർത്ഥിക്ക് 6 മാസം തടവ്

നഗര സന്ദർശനത്തിനിടെ ചാൾസ് രാജാവിന് നേരെ മുട്ട എറിഞ്ഞ സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. പൊതു ചട്ട ലംഘനമാണ് 23 കാരനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. യോർക്ക് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ പാട്രിക് തെൽവെൽ ജനുവരി 20 ന് യോർക്ക് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) അറിയിച്ചു.
നവംബർ 9 2022 ന് സെൻട്രൽ യോർക്ക് പര്യടനം നടത്തുമ്പോൾ രാജാവിന് നേരെ നിരവധി മുട്ടകൾ എറിഞ്ഞതിനെത്തുടർന്ന് തെൽവെലിനെ പബ്ലിക് ഓർഡർ കുറ്റത്തിന് സംശയിച്ച് അറസ്റ്റ് ചെയ്യുകയും അന്നുതന്നെ വിട്ടയക്കുകയും ചെയ്തിരുന്നു. ഉപാധികളോടെയാണ് പൊലീസ് വിട്ടയച്ചത്. ശിക്ഷാ മാർഗനിർദേശങ്ങൾ പ്രകാരം കുറ്റം തെളിഞ്ഞാൽ ആറുമാസം തടവ് അനുഭവിക്കേണ്ടിവരും.
സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. രാജകുടുംബത്തിന് നേരെ മുമ്പും മുട്ട പ്രതിഷേധം ഉണ്ടായിട്ടുണ്ട് – 2002 ൽ എലിസബത്ത് രാജ്ഞി നോട്ടിംഗ്ഹാം സന്ദർശിച്ചപ്പോൾ കാറിന് നേരെ മുട്ടകൾ എറിഞ്ഞിരുന്നു. 1995-ൽ സെൻട്രൽ ഡബ്ലിനിൽ ഒരു വാക്കൗട്ടിൽ നടക്കുമ്പോൾ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകർ ഇപ്പോഴത്തെ രാജാവിന് നേരെ മുട്ട എറിഞ്ഞിരുന്നു.
Story Highlights: UK Student Faces 6 Months In Jail After Throwing Eggs At King Charles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here