Advertisement

സംഗീത നിശ ഒരുക്കാന്‍ ഡ്രീം കാച്ചേഴ്‌സ്; ഈസ്റ്റേണ്‍ ഡ്രീം ഫെസ്റ്റ് നാളെ

December 22, 2022
2 minutes Read

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ടീം ഡ്രീം കാച്ചേഴ്സ് ഈസ്റ്റേണ്‍ ഡ്രീം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി 8 മണി മുതല്‍ ദമ്മാം സഫ്വയില്‍ നടക്കുന്ന സംഗീത നിശയിലേക്ക് എല്ലാ കലാ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കൊണ്ടോട്ടികാരന്‍ ബാപ്പുട്ടി, പാട്ടുകള്‍ പാടിയും വയലിന്‍ വായിച്ചും ജനഹൃദയം കീഴടക്കിയ ലക്ഷ്മി ജയന്‍, ഉപ്പും മുളകിലൂടെ ശ്രദ്ധേയനായ ഋഷികുമാര്‍ ,മധുര സംഗീതം സമ്മാനിക്കുന്ന സഫര്‍ എന്നിവര്‍ സംഗീത നിശയില്‍ അണിനിരക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. (eastern dream fest of dream catchers)

Story Highlights: eastern dream fest of dream catchers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top