മൈക്ക് ഓഫ് ചെയ്തില്ലെന്ന് ഓര്‍ക്കാതെ പാര്‍ലമെന്റില്‍ ജസീന്‍ഡ ആര്‍ഡന്റെ അടക്കം പറച്ചില്‍; ചീത്തവിളി വിറ്റുപോയത് വന്‍ തുകയ്ക്ക്
പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള അംഗത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ അബദ്ധത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ റെക്കോര്‍ഡ് വിറ്റുപോയത് വന്‍ തുകയ്ക്ക്. ജസീന്‍ഡയുടെ പരാമര്‍ശം ഉള്‍പ്പെട്ട ട്രാന്‍സ്‌ക്രിപ്റ്റിന്റെ ഒപ്പിട്ട പകര്‍പ്പാണ് ലേലത്തിലൂടെ 100,000 ഡോളറിന് വിറ്റത്. അര്‍ബുദരോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചാരിറ്റിക്കുള്ള പണം സ്വരൂപിക്കുന്നതിനായിരുന്നു പകര്‍പ്പ് ലേലത്തില്‍ വച്ചത്. (Jacinda Ardern auctions off arrogant prick comment to raise money )
ലിബേര്‍ട്ടേറിയന്‍ റൈറ്റ് ആക്ട് പാര്‍ട്ടി നേതാവ് ഡേവിഡ് സെയ്മറിനെക്കുറിച്ച് അബദ്ധത്തില്‍ ജസീന്‍ഡ നടത്തിയ പരാമര്‍ശങ്ങളായിരുന്നു ചര്‍ച്ചയായിരുന്നത്. ചൂടേറിയ സംവാദങ്ങള്‍ക്ക് ശേഷം അഹങ്കാരി എന്നുള്‍പ്പെടെ ജസീന്‍ഡ പിറുപിറുക്കുന്നത് മൈക്കിലൂടെ പുറത്തുകേള്‍ക്കുകയായിരുന്നു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
അബദ്ധത്തിലൂടെ പറഞ്ഞതാണെങ്കിലും ജസീന്‍ഡയുടെ പരാമര്‍ശങ്ങള്‍ ന്യൂസിലന്‍ഡ് പാര്‍ലമെന്ററി റെക്കോര്‍ഡില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നു. ജസീന്‍ഡയും ഡേവിഡ് സെയ്മറും സംയുക്തമായി എടുത്ത തീരുമാനപ്രകാരമാണ് ഇത് ലേലത്തില്‍ വച്ചത്. പ്രസ്താവയില്‍ ഒപ്പുവച്ച ശേഷം ഇരുവരും ഒരുമിച്ചെടുത്ത ചിത്രവും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. പരാമര്‍ശത്തിന് ശേഷം ജസീന്‍ഡ സെയ്മര്‍ക്ക് സോറി എന്ന് ഒരു സന്ദേശം അയച്ചിരുന്നു.
Story Highlights: Jacinda Ardern auctions off arrogant prick comment to raise money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here