റമീസ് രാജ പുറത്തേക്ക്; പിസിബി ചെയർമാനായി നജാം സേഥി എത്തുന്നു

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ പുറത്തേക്ക്. റമീസ് രാജയെ പുറത്താക്കാനുള്ള നിർദ്ദേശം ക്രിക്കറ്റ് ബോർഡ് രക്ഷാധികാരിയായ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആണ് മുന്നോട്ടുവച്ചത്. നജാം സേഥി അധ്യക്ഷനായ 14 അംഗ കമ്മറ്റി അംഗീകാരത്തിനായി ഇത് മന്ത്രിസഭയിൽ സമർപ്പിക്കും.
ഇമ്രാൻ ഖാൻ്റെ താത്പര്യപ്രകാരമാണ് റമീസ് രാജ പിസിബി ചെയർമാനായി എത്തിയത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്തുപോയതോടെ റമീസിൻ്റെ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങി. റമീസ് രാജ അധ്യക്ഷനായിരിക്കെ രണ്ട് ടി-20 ലോകകപ്പുകളുടെ ഫൈനലിലും സെമിയിലും പാകിസ്താൻ കളിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ പാകിസ്താൻ പര്യടനം നടത്തുകയും ചെയ്തു.
The cricket regime headed by Ramiz Raja @iramizraja is no more. The 2014 PCB constitution stands restored. The Management Committee will work tirelessly to revive first class cricket. Thousands of cricketers will be employed again. The famine in cricket will come to an end.
— Najam Sethi (@najamsethi) December 21, 2022
Story Highlights: ramiz raja pcb najam sethi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here