ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികപ്രദർശനം; യുവാവ് അറസ്റ്റിൽ

ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികപ്രദർശനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി ഷിഹാബുദ്ദീനാണ് (34) പിടിയിലായത്. ഷൊർണൂർ – നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ വച്ച് കഴിഞ്ഞ 17ന് രാത്രിയാണ് സംഭവം ഉണ്ടായത്. വണ്ടൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ഇന്ന് രാവിലെയാണ് മലപ്പുറം നടുവത്ത് നിന്ന് പ്രതിയെ പിടികൂടിയത്. എറണാകുളത്ത് ജോലിയുള്ള മലപ്പുറം സ്വദേശിയായ യുവതി നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന സമയത്താണ് ലൈംഗിക പ്രദർശനം നടത്തിയത്. ഈ കോച്ചിൽ യുവതി തനിച്ചാണെന്ന് കണ്ട യുവാവ് ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. യുവതി അപ്പോൾ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും യുവാവ് തുടർന്നു. ഇതോടെ യുവതി സംഭവം മൊബൈലിൽ ചിത്രീകരിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷിഹാബുദ്ദീൻ മെഡിക്കൽ റെപ്പാണ്.
Story Highlights: Sexual exhibition on a young woman in a train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here