യുഎഇയില്‍ കരോള്‍ സംഘങ്ങള്‍ സജീവം; ആഘോഷമാക്കി പ്രവാസികള്‍

ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുഎഇയില്‍ കരോള്‍ സംഘങ്ങള്‍ സജീവമായി. യുഎഇയില്‍ വിവിധ ദേവാലയങ്ങളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് കരോള്‍ സംഘടിപ്പിക്കുന്നത്. ക്രിസ്മസിന്റെ വരവറയിച്ച് യുഎഇയിലെ വീടുകളിലും ആഘോഷ രാവുകളിലും കയറിയിറങ്ങുകയാണ് ഇവരിപ്പോള്‍.(xmas celebration at uae malayali expats )
കൊവിഡ് മഹാമാരി കവര്‍ന്നെടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാം മറന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ് പ്രവാസികള്‍. വിവിധ എമിറേറ്റുകളില്‍ കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് സന്ദേശവുമായി തങ്ങളുടെ യാത്ര ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കരോള്‍ സംഘങ്ങളുടെ ഭാഗമാകുകയും പാട്ടുകള്‍ പാടി പ്രതീക്ഷയുടെ സന്തോഷം പകരുകയും ചെയ്തു.
Read Also: കെഎംസിസി ബഹ്‌റൈൻ പ്രവർത്തന സംഗമത്തിൽ കെ.കെ രമ പങ്കെടുക്കും
കരോള്‍ ഗാനങ്ങള്‍ മുതിര്‍ന്നവര്‍ക്ക് തങ്ങളുടെ കുട്ടിക്കാലത്തെ ക്രിസ്മസ് ആഘോഷങ്ങളിലേക്കുള്ള ഒരു മധുരമായ ഓര്‍മ കൂടിയാണ്. വൈകിട്ട് ഏഴ് മണിയോടെയാണ് കരോള്‍ സംഘം യാത്ര തുടങ്ങുക. വാദ്യോപകരണങ്ങളുമായി എത്തുന്ന സംഘം കരോള്‍ ഗാനങ്ങള്‍ ആലപിച്ച് ക്രിസ്മസ് സന്ദേശങ്ങള്‍ നല്‍കി മടങ്ങും. ക്രിസ്മസ് രാവ് വരെ ഈ ആഘോഷം നീളുമെന്നും കരോള്‍ സംഘത്തിലെ അംഗങ്ങള്‍ പറഞ്ഞു.
Story Highlights: xmas celebration at uae malayali expats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here