ബീഹാറിൽ ഇഷ്ടിക ചൂളയിലുണ്ടായ സ്‌ഫോടനത്തിൽ 6 മരണം, നിരവധി പേർക്ക് പരുക്ക്

ബിഹാറിലെ റക്‌സൗളിൽ ഒരു ഇഷ്ടിക ചൂളയിലുണ്ടായ സ്‌ഫോടനത്തിൽ ആറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 20 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.
രാംഗർവയിലെ നരിർഗിർ ഗ്രാമത്തിനടുത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മോത്തിഹാരിയിൽ ഇഷ്ടിക ചൂള കത്തിക്കുന്നതിനിടെയാണ് ചിമ്മിനി പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഇരുപതോളം തൊഴിലാളികൾക്ക് പരുക്കേറ്റു. ഇരുപതോളം പേരെ കാണാതായിട്ടുണ്ട്. 10 ആംബുലൻസുകളും അഗ്നിശമന സേനയുടെ വാഹനവും സ്ഥലത്ത് എത്തിയിട്ടുണ്ട്. തെരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ തുടരുകയാണ്.
Story Highlights: 6 dead dozens injured in explosion at brick kiln in Bihar’s Raxaul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here