Advertisement

ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം; വനം ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി

December 23, 2022
2 minutes Read
board of the forest office was destroyed

ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം. വനം ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി കരിഓയിൽ ഒഴിച്ചു.

എരുമേലി ഏയ്ഞ്ചൽവാലി വാർഡിലാണ് പ്രതിഷേധം. പുതിയ മാപ്പിലും ഏയ്ഞ്ചൽവാലി ബഫർ സോണിൽ ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം. തുടർന്ന് നാട്ടുകാർ വനംവകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തുകയും വനംവകുപ്പ് ഓഫിസിനു മുന്നിലെത്തി ബോർഡ് പിഴുതുമാറ്റുകയും ചെയ്തു.

തുടർന്ന്, ഓഫിസിന്റെ മുന്നിൽ വച്ച് തന്നെ ബോർഡിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. സർക്കാർ പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയ പ്രദേശം വനഭൂമിയിലാണെന്നാരോപിച്ചായിരുന്നു ജനകീയ പ്രതിഷേധം.

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

അതേസമയം, ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങൾ സംബന്ധിച്ച് സർക്കാരിലേക്ക് പരാതികളുടെ കുത്തൊഴുക്കാണ്. ഇതുവരെ പതിനായിരത്തിലേറെ പരാതികളാണ് സർക്കാരിന് ലഭിച്ചത്. ഉപഗ്രഹ സർവേയുമായി ബന്ധപ്പെട്ട് 12000 പരാതികളോളമാണ് സർക്കാരിന് ലഭിച്ചത്. എന്നാൽ വനംവകുപ്പ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഉപഗ്രഹ സർവേയുമായി ബന്ധപ്പെട്ട പരാതികൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.

സർക്കാർ പുറത്തിറക്കിയ ഭൂപടത്തിൽ പല ജില്ലകളിലും ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ എന്നിവ ഉൾപ്പെടുന്നതിനാൽ ജനങ്ങൾക്ക് ആശങ്ക ഏറുകയാണ്. വരും ദിവസങ്ങളിൽ പരാതികളുടെ എണ്ണം ഇനിയും കൂടിയേക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

ബഫർ സോൺ വിഷയത്തിൽ ഇന്ന് എരുമേലിയിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമാകുകയാണ്. എരുമേലി ഏഞ്ചൽ വാലി വാർഡിലാണ് പ്രതിഷേധം. വനം ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതുമാറ്റി. പുതിയ ഭൂപടത്തിലും എയ്ഞ്ചൽ വാലി ബഫർ സോണിൽ ഉൾപ്പെട്ടതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്.

Story Highlights: board of the forest office was destroyed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top