Advertisement

കളമശേരി മെഡിക്കല്‍ കോളജിൽ പുതിയ ലിഫ്റ്റ് ഉടനെ പ്രവർത്തന സജ്ജമാക്കും

December 23, 2022
1 minute Read

എറണാകുളം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ പുതിയ ലിഫ്റ്റ് ഉടനെ പ്രവർത്തന സജ്ജമാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.

20 വർഷം പഴക്കമുള്ള ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് ആധുനികമായ പുതിയ ലിഫ്റ്റ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന പൂർത്തിയാക്കി ലൈസൻസ് ലഭിക്കേണ്ടതുണ്ട്. ഈ നടപടി അന്തിമഘട്ടത്തിലാണ്.ലൈസൻസ് ലഭിച്ചാലുടൻ ലിഫ്റ്റ് പ്രവർത്തിപ്പിക്കാനാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.

കളമശേരി മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മൃതദേഹം ചുമന്നിറക്കേണ്ടി വന്നിരുന്നു. കാലടി സ്വദേശിയായ സുകുമാരന്‍ എന്നയാളുടെ മൃതദേഹമാണ് മുകളിലെ നിലയില്‍ നിന്ന് താഴേക്ക് ചുമന്നിറക്കിയത്. കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാര്‍ സ്ഥിരം സംഭവമാണെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും പരാതി. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ വലയുകയാണ്. ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറയുന്നു.

തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ നോക്കിയ സുകുമാരനെ 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ഈ സമയത്തും ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിരുന്നു. അത്യാഹിതവിഭാഗത്തിലേക്ക് മാറ്റേണ്ട രോഗികള്‍ ഉള്‍പ്പെടെയാണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതോടെ വലയുന്നത്. സുകുമാരന്റെ ഒപ്പം ആശുപത്രിയില്‍ എത്തിയവരും ജീവനക്കാരും ചേര്‍ന്നാണ് മൃതദേഹം താഴേക്കിറക്കിയത്.

Read Also: കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാറില്‍; മൃതദേഹം താഴെയെത്തിച്ചത് സ്‌ട്രെച്ചറില്‍ ചുമന്ന്

അത്യാഹിത വിഭാഗത്തില്‍ നിന്നും പൊള്ളലേറ്റവരെ പ്രവേശിപ്പിക്കുന്ന മൂന്നാമത്തെ നിലയിലേക്കും ഏറെ പ്രയാസപ്പെട്ടാണ് 80 ശതമാനത്തിലേറെ പൊള്ളലേറ്റ സുകുമാരനെ എത്തിച്ചത്. ചൊവ്വാഴ്ചയാണ് സുകുമാരന്‍ മരണപ്പെട്ടത്.

Story Highlights: Kalamassery Medical College Lift Issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top