പെരുമ്പാവൂരിൽ 42 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസം സ്വദേശിക്ക് ഇരട്ട ജീവപര്യന്തം

പെരുമ്പാവൂരിൽ 42 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് എറണാകുളം പ്രത്യേക കോടതി. അസം സ്വദേശി ഉമർ അലിക്കാണ് ശിക്ഷ ലഭിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി. ( native of Assam who killed 42 year old woman gets double life imprisonment ).
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
42 കാരിയെ കൊലപ്പെടുത്തിയത് ക്രൂര ബലാത്സംഗത്തിന് ശേഷമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ബോധംകെടുത്തിയ ശേഷമാണ് സ്ത്രീയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മരണം ഉറപ്പാക്കിയശേഷമാണ് പ്രതി സ്ഥലത്തുനിന്നും മടങ്ങിയത്. തൂമ്പ ഉപയോഗിച്ച് സ്ത്രീയുടെ തലയ്ക്ക് പത്തിലേറെ തവണ ഇയാൾ അടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടായിരുന്നു.
Story Highlights: native of Assam who killed 42 year old woman gets double life imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here