Advertisement

സര്‍വകലാശാലകളില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കിയതില്‍ ന്യായീകരണവുമായി താലിബാന്‍

December 23, 2022
3 minutes Read

സര്‍വകലാശാലകളില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കിയ തീരുമാനത്തെ ന്യായീകരിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. പെണ്‍കുട്ടികളോട് ഹിജാബ് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടും അവര്‍ അത് പാലിച്ചില്ലെന്നും വിവാഹത്തിന് പോകുന്നതുപോലെയാണ് അവര്‍ സര്‍വകലാശാലകളിലെത്തുന്നതെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീം അഫ്ഗാന്‍ ആര്‍ടിഐയോട് പറഞ്ഞു. (taliban expalines why Afghan Women Have Been Banned From Universities)

എഞ്ചിനീയറിംഗും അഗ്രികള്‍ച്ചറും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്നത്. ഇത് അഫ്ഗാന്‍ സംസ്‌കാരത്തിന് യോജിക്കുന്നതല്ല. പെണ്‍കുട്ടികള്‍ പഠിക്കണം. പക്ഷേ ഇസ്ലാമും അഫ്ഗാന്‍ സംസ്‌കാരവും അനുവദിക്കാത്ത മേഖലകളിലേക്ക് പെണ്‍കുട്ടികള്‍ കടക്കരുത്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇടപെടേണ്ടതില്ല. നേദ മുഹമ്മദ് നദീം പറഞ്ഞു.

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

സര്‍വകലാശാലകളില്‍ നിന്ന് പെണ്‍കുട്ടികളെ പുറത്താക്കിയ താലിബാന്‍ ഭരണകൂടത്തിന്റെ നടപടിയെ ഐക്യരാഷ്ട്രസഭ അപലപിച്ചിരുന്നു. ഇത്തരത്തിലുള്ള നടപടി ലോകരാഷ്ട്രങ്ങള്‍ക്കിയില്‍ അഫ്ഗാനെ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കയിലെ യുഎന്‍ അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞിരുന്നു. ബ്രിട്ടനും നടപടിയെ ശക്തമായി അപലപിച്ചിരുന്നു. താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയതോടെ അഫ്ഗാനിസ്ഥാന് നല്‍കിയിരുന്ന സാഹായം വിവിധ രാജ്യങ്ങളും ഏജന്‍സികളും തടഞ്ഞ് വച്ചിരുന്നു. സ്ത്രീകള്‍ക്ക് വിദ്യഭ്യാസം നിഷേധിച്ചതോടെ വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളും തടസ്സപ്പെടാനാണ് സാധ്യത.

Story Highlights: taliban expalines why Afghan Women Have Been Banned From Universities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top