Advertisement

ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി

December 23, 2022
1 minute Read

തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡിലെ ജോലി തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവായി.

തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ ജെ.കെ ദിനിൽ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ഒൻപത് ഉദ്യോഗസ്ഥർ കൂടി സംഘത്തിൽ ഉണ്ടാവും. തട്ടിപ്പുമായി ബന്ധപ്പെട്ട് കന്റോൺമെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

Story Highlights: Titanium Job Scam: Special Investigation Team Formed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top