Advertisement

പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് ചൈന നിർത്തുന്നു

December 25, 2022
2 minutes Read

രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകൾ ഇനി പുറത്തുവിടില്ലെന്ന് ചൈന. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ കഴിഞ്ഞ മൂന്ന് വർഷമായി ദിവസേനയുള്ള കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഞായറാഴ്ച മുതൽ അത്തരം ഡാറ്റ ഇനി പരസ്യപ്പെടുത്തില്ലെന്ന നിലപാടിലാണ് ആരോഗ്യ കമ്മീഷൻ.

പുതിയ തീരുമാനത്തിന് പിന്നിലെ കാരണം ചൈന വ്യക്തമാക്കിയിട്ടില്ല. പ്രസക്തമായ കൊവിഡ് വിവരങ്ങൾ റഫറൻസിനും ഗവേഷണത്തിനുമായി ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ പ്രസിദ്ധീകരിക്കുമെന്ന് NHC പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വിവരങ്ങൾ എപ്പോഴൊക്കെ CDC അപ്‌ഡേറ്റ് ചെയ്യുമെന്ന കാര്യത്തിലും വ്യക്തതയില്ല.

Story Highlights: China To Stop Publishing Daily Covid Cases Amid Fresh Surge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top