‘കൊവിഡിനെ കീഴടക്കിയ പാപ്പാഞ്ഞി’; കൊച്ചിയിൽ പുതുവത്സരം പൊടിപൊടിക്കാൻ കൂറ്റൻ പാപ്പാഞ്ഞി

കൊച്ചിൻ കാർണിവൽ വരവേൽക്കാനായി കൂറ്റൻ പാപ്പാനി ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായി അറുപത് അടി നീളത്തിലാണ് പാപ്പാഞ്ഞിയുടെ നിർമ്മാണം. ഇത്തവണ കൊവിഡിനെ കീഴടക്കിയ പാപ്പാഞ്ഞിയാണ് ഒരുങ്ങുന്നത്. പതിവ് പോലെ പരിസ്ഥിതി സൗഹൃദ പാപ്പാഞ്ഞി തന്നെയാവും ഇത്തവണയും.(kochis iconic giant pappanji all set to welcome newyear)
ഇരുപത് ദിവസത്തിലേറെ നീളുന്ന കൊച്ചി കാർണിവലിന്റെ സമാപനമായാണ് പാപ്പാഞ്ഞിയെ കത്തിക്കുക. ഡിസംബർ 31 ന് രാത്രി 12 മണിക്കാണ് കത്തിക്കുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്.
ഇത്തവണ കൊറോണ വൈറസിനെ കീഴടക്കിയ പാപ്പാഞ്ഞിയെ ഒരുക്കി പ്രതീക്ഷയുടെ പുതുവർഷം സമ്മാനിക്കുകയാണ് സംഘാടകർ. ഒരു വർഷത്തെ ദുഖം മുഴുവൻ പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചു കളഞ്ഞാണ് കൊച്ചിക്കാർ പുതുവത്സരത്തെ വരവേൽക്കുന്നത്.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
അറുപതടി നീളമുള്ള പാപ്പാഞ്ഞിക്കായി ആറ് ലക്ഷത്തിലേറെ രൂപയാണ് ചിലവിടുന്നത്. വിദേശത്ത് നിന്ന് പോലും ആയിരക്കണക്കിനാളുകൾ പുതുവത്സരാഘോഷത്തിനായി ഫോർട്ട് കൊച്ചിയിലെത്താറുണ്ട്.
Story Highlights: kochis iconic giant pappanji all set to welcome newyear
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here