Advertisement

പ്രസവ ശസ്ത്രക്രിയയുടെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്തു; ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി

December 25, 2022
2 minutes Read
lady complaint against doctor for shoot delivery video and post it

തന്റെ അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി യുവതി. ഇന്‍സ്റ്റഗ്രാമില്‍ അനുവാദമില്ലാതെ പ്രസവ വിഡിയോ ഇട്ടതിന് 50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുഎഇയിലെ യുവതി കേസ് ഫയല്‍ ചെയ്തത്. അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് തള്ളി.

ആശുപത്രിക്കെതിരെയും വിഡിയോ പകര്‍ത്തിയ ഡോക്ടര്‍ക്കെതിരെയുമാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്. പ്രസവം നടക്കുന്നതിനിടെയാണ് അനുവാദം പോലും ചോദിക്കാതെ വിഡിയോ പകര്‍ത്തിയതെന്നും അതില്‍ നേരിടേണ്ടിവന്ന ധാര്‍മികവും ഭൗതികവുമായ പ്രശ്‌നത്തിന് നഷ്ടപരിഹാരം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

Read Also: എടിഎം മെഷീന്‍ കേടാക്കി; സൗദിയിൽ യുവാവ് അറസ്റ്റില്‍

എന്നാല്‍ ഡോക്ടറുടെയും ആശുപത്രിയുടെയും പിഴവ് വ്യക്തമാക്കുന്ന രേഖകള്‍ തെളിവായി നല്‍കാന്‍ യുവതിക്ക് സാധിച്ചില്ലെന്ന് കാണിച്ചാണ് കോടതി കേസ് തള്ളിയത്. കോടതിയില്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ കാണുന്നത് പരാതിക്കാരി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് നടത്താന്‍ ആരോപണവിധേയന് ചെലവായ തുക പരാതിക്കാരി നല്‍കണമെന്നും കോടതി പറഞ്ഞു.

Story Highlights: lady complaint against doctor for shoot delivery video and post it

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top