കൊടുംതണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് മുലപ്പാൽ നൽകി പൊലീസ് ഓഫീസറുടെ ഭാര്യ, ജീവൻ രക്ഷിച്ചു

ഗ്രേറ്റർ നോയിഡയിൽ മാതാപിതാക്കൾ കൊടുംതണുപ്പില്‍ ഉപേക്ഷിച്ച കുഞ്ഞിനെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഭാര്യ മുലപ്പാൽ നൽകി ജീവൻ രക്ഷിച്ചു. എസ്.എച്ച്.ഒ. വിനോദ് സിങ്ങിന്റെ ഭാര്യ ജ്യോതി സിങ്ങാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത്. ഡിസംബര്‍ ഇരുപതാം തീയതിയാണ് നോളജ് പാര്‍ക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് തുണിയില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെടുത്തത്.(policeman wife breastfed baby abandoned in cold)
പൊലീസ് കണ്ടെത്തുമ്പോള്‍ കുഞ്ഞിന്റെ അവസ്ഥ വളരെ മോശമായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശപ്പും തണുപ്പും കാരണം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. ഈ സമയത്ത് കുഞ്ഞിനു പാലു നല്‍കാന്‍ ജ്യോതി സന്നദ്ധയാവുകയായിരുന്നു.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
കുഞ്ഞ് വിശന്നു കരയുന്നത് കണ്ടപ്പോള്‍ സഹിക്കാനായില്ലെന്നും അതിനാലാണ് പാലൂട്ടാന്‍ തീരുമാനിച്ചതെന്നും ജ്യോതി വാര്‍ത്താ ഏജന്‍സിയായ എഎൻഐയോടു പ്രതികരിച്ചു.അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.
Story Highlights: policeman wife breastfed baby abandoned in cold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here