ബലാത്സംഗ പരാതി നൽകിയ യുവതിയ്ക്ക് പാക് ബന്ധം; എൻഐഎ അന്വേഷിക്കണമെന്ന് ശിവസേന ശിൻഡെ വിഭാഗം എംപി

തനിക്കെതിരെ പീഡനാരോപണം നടത്തിയ യുവതിയ്ക്ക് പാക് ബന്ധമെന്ന് ശിവസേന ശിൻഡെ വിഭാഗം എംപി രാഹുൽ ഷെവാലെ. യുവതിയ്ക്കെതിരെ എൻഐഎ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഷെവാലെയ്ക്കെതിരെ യുവതി ബലാത്സംഗ പരാതി നൽകിയിരുന്നു.
കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി യുവതിയ്ക്ക് ബന്ധമുണ്ടെന്നാണ് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഷെവാലെ ആരോപിച്ചത്. “ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. കഴിഞ്ഞ രണ്ട് വർഷമായി എനിക്കും കുടുംബത്തിനുമെതിരെ നിരന്തരം പരാതി കൊടുക്കുന്ന സ്ത്രീയാണ് ഇവർ. പാകിസ്താനുമായും ദാവൂദ് ഇബ്രാഹിമുമായും ഇവർക്ക് ബന്ധമുണ്ട്. കൊവിഡ് മഹാമാരിക്കിടെ ഞാൻ നൽകിയ സഹായങ്ങൾ ദുരുപയോഗം ചെയ്ത് എൻ്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ശ്രമിക്കുകയാണ്. എൻ്റെ ഭാര്യ ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.”- രാഹുൽ ഷെവാലെ പറഞ്ഞു.
Story Highlights: Rape Accused Shinde MP Woman Pak Links
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here