സിക്കിമില്‍ ട്രക്ക് മറിഞ്ഞുണ്ടായ അപകടം; സൈനികന്‍ വൈശാഖിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

സിക്കിമില്‍ ട്രക്ക് മറിഞ്ഞ് വീരമൃത്യുവരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം ഇന്ന് ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിക്കും. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാര്‍ഗമാണ് വീട്ടില്‍ കൊണ്ടുവരിക. പോസ്റ്റ്മാര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ ഗാങ്ടോക്കില്‍ വെച്ച് പൂര്‍ത്തിയായതായാണ് വിവരം. മൃതദേഹം വൈകീട്ടാണ് എത്തിക്കുന്നതെങ്കില്‍ സംസ്‌കാരം തിങ്കളാഴ്ചയെ ഉണ്ടാകൂ എന്ന് ബന്ധുക്കള്‍ അറിയിച്ചു.
മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശിയാണ് വൈശാഖ്(26). നാല് വര്‍ഷത്തിലധികമായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച് വരവേയാണ് അപകടമുണ്ടായത്. സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര്‍ക്കാണ് സിക്കിമില്‍ ജീവന്‍ നഷ്ടമായത്.
Read Also: മലയാളി സൈനികന്‍ പഞ്ചാബില്‍ വെടിയേറ്റ് മരിച്ച നിലയില്‍
ഒക്ടോബറിലാണ് ഒരു മാസത്തെ അവധി പൂര്‍ത്തിയാക്കിയ ശേഷം വൈശാഖ് തിരികെ ജോലിയിലേയ്ക്ക് മടങ്ങിയത്. സംഭവത്തില്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. നോര്‍ത്ത് സിക്കിമിലെ സേമയില്‍ ആണ് അപകടം ഉണ്ടായത്. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളില്‍ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നോര്‍ത്ത് സിക്കിം മേഖലയിലെ സെമ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
Story Highlights: Soldier Vaishakh’s body will brought home today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here