Advertisement

യുപിയിൽ 20 കുടുംബങ്ങളിൽ നിന്നുള്ള 100ലധികം അംഗങ്ങൾ ഹിന്ദുമതം സ്വീകരിച്ചു എന്ന് ബിജെപി എംഎൽഎ

December 25, 2022
2 minutes Read

ഉത്തർ പ്രദേശിൽ 20 കുടുംബങ്ങളിൽ നിന്നുള്ള 100ലധികം അംഗങ്ങൾ ഹിന്ദുമതം സ്വീകരിച്ചു എന്ന് ഖുർജ ബിജെപി എംഎൽഎ മീനാക്ഷി സിംഗ്. വിശ്വ ഹിന്ദു പരിഷതിൻ്റെ ‘ഘർ വാപസി’ പരിപാടിയിലാണ് പരിവർത്തനം നടന്നതെന്ന് എംഎൽഎ വ്യക്തമാക്കി.

“വിവിധ മതങ്ങളിലെ 20 കുടുംബങ്ങളിൽ നിന്നുള്ള 100-125 ആളുകൾ സന്തോഷത്തോടെ സനാതന ധർമം സ്വീകരിച്ചു. സാഹചര്യങ്ങളാൽ സനാതന ധർമം ഒരുപാട് തലമുറകൾക്ക് മുൻപ് വിട്ടുകളഞ്ഞ സനാതന ധർമത്തിലേക്ക് അവരെ തിരിച്ചുകൊണ്ടിവരികയാണ്. ഇനി മുതൽ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ആരാധിക്കാമെന്ന് അവർ പ്രതിജ്ഞയെടുത്തു. എല്ലാവരും തങ്ങളുടെ സമ്മതപത്രം നൽകിയിരുന്നു.”- മീനാക്ഷി സിംഗ് പറഞ്ഞു.

Story Highlights: uttar pradesh bjp hindu conversion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top