വർക്ക് ഫ്രം ഹോം എടുക്കാൻ പറ്റിയ ഇടം ഏത് ? രണ്ടാം റാങ്ക് നേടി കുവൈറ്റ്

വീട്ടിലിരുന്ന് ജോലി ചെയ്യാൻ ലോകത്ത് ഏറ്റവും പറ്റിയ രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം റാങ്ക് നേടി കുവൈറ്റ്. അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെയെല്ലാം പിന്തള്ളിയാണ് കുവൈറ്റ് രണ്ടാം സ്ഥാനം പിടിച്ചത്. സർക്കിൾ ലൂപ് ഇൻഡെക്‌സാണ് പട്ടിക പുറത്തുവിട്ടത്.
ഇന്റർനെറ്റിന്റെ വേഗം, ചെലവ്, മുറി വാടക, വർക്കിംഗ് ഹോളിഡ് വീസ, പ്രവാസികളോടുള്ള സമീപനം എന്നിവയെല്ലാം കണക്കിലെടുത്താണ് പട്ടിക തയാറാക്കിയത്.
കൊവിഡ് മഹാമാരി വന്നതോടെ ഒട്ടുമിക്ക എല്ലാ സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോഴും പല സ്ഥാപനങ്ങളും പൂർണമായും ഓഫിസ് ജോലിയിലേക്ക് തിരികെ പോയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സർക്കിൾ ലൂപ് ഇൻഡെക്‌സ് പട്ടിക പുറത്തിറക്കിയത്.
Story Highlights: work from home kuwait ranks second new
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here