ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് സിദാനെ പരിഗണിക്കുന്നു എന്ന് റിപ്പോർട്ട്

ബ്രസീൽ പുരുഷ ഫുട്ബോൾ ടീം പരിശീലകനായി ഫ്രാൻസിൻ്റെ മുൻ താരവും റയൽ മാഡ്രിഡിൻ്റെ മുൻ പരിശീലകനുമായ സിനദിൻ സിദാനെ പരിഗണിക്കുന്നു എന്ന് റിപ്പോർട്ട്. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു പിന്നാലെ മുൻ പരിശീലകൻ ടിറ്റെ രാജിവച്ചിരുന്നു. ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിൽ സൂപ്പർ പരിശീലകനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മൗറീഷ്യോ പോച്ചെറ്റിനോ, തോമസ് ടുച്ചൽ, റാഫേൽ ബെനിറ്റസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖർ. കാർലോ ആഞ്ചലോട്ടിയെയും ബ്രസീൽ പരിഗണിക്കുന്നുണ്ടെങ്കിലും റയൽ മാഡ്രിഡ് വിടില്ലെന്ന് ആഞ്ചലോട്ടി അറിയിച്ചിരുന്നു എന്നാണ് സൂചന. കഴിഞ്ഞ വർഷം റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സിദാൻ ഇതുവരെ മറ്റ് പരിശീലക റോളുകൾ ഏറ്റെടുത്തിട്ടില്ല.
Story Highlights: Zinedine Zidane coach brazil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here