ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കി ദമ്മാമിലെ പ്രവാസികള്‍

സമാധാനത്തിന്റ്റെയും ഐശ്വര്യത്തിന്റ്റെയും സ്‌നേഹത്തിന്റ്റെയും സന്ദേശവുമായി വന്നെത്തിയ ക്രിസ്മസിനെ വരവേറ്റ് സൗദിയിലെ വിശ്വാസികളും ..
പുല്‍കൂട് ഒരുക്കിയും നക്ഷത്ര ദീപങ്ങള്‍ തീര്‍ത്തും ക്രിസ്മസ് ഗീതങ്ങള്‍ പാടിയുമാണ് ഉണ്ണിയേശുവിന്റ്റെ തിരുപ്പിറവിദിനത്തെ ദമ്മാമിലെ വിശ്വാസികള്‍ സ്വീകരിച്ചത്.
പ്രവാസ ലോകത്തെ പരിമിതികള്‍ക്കിടയിലും ഉണ്ണിയേശുവിന്റ്റെ തിരുപ്പിറവിദിനത്തെ ഒത്തുകൂടിയും സ്മരണകള്‍ പുതുക്കിയും ഓര്‍മകളെല്ലാം പങ്കുവെച്ചും ആഘോഷ പൂര്‍വ്വമാണ് വിശ്വാസികള്‍ സ്വീകരിച്ചത്. വിശ്വാസ ദീപ്തിയില്‍ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ചെത്തിയ ക്രിസ്മസിനെ നന്മ നിറഞ്ഞ മനസ്സോടെ മനോഹരമായ പുല്‍ക്കൂടുകളും, അലങ്കാര വിളക്കുകളും ക്രിസ്മസ് ഗീതങ്ങളും ഒരുക്കിയാണ് വരവേറ്റത്. പ്രവാസ ലോകത്ത് പ്രവര്‍ത്തന ദിവസമാണ് ക്രിസ്മസ് എത്തിയതെങ്കിലും ,പലരും അവധിയെടുത്ത് ആഘോഷിക്കുകയായിരുന്നു.
മരങ്ങള്‍ കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയും ചുവരുകളും ഒരുക്കി ഉണ്ണി യേശുവിനെ വരവേല്‍ക്കാനുള്ള മനോഹരമായ പുല്‍കൂടുകളും ഒരുക്കി കാത്തിരുന്നു ഇവര്‍. നാട്ടിലെ ആഘോഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി പ്രവാസ ലോകത്ത് കുടുബങ്ങളെല്ലാം ഒരിടത്ത് ഒത്തുകൂടി ആഘോഷിക്കുമ്പോള്‍ പരസ്പരസ്‌നേഹത്തിന്റ്റെ വലിയൊരു സന്ദേശം കൂടിയാണ് ഇവിടങ്ങളിലൂടെ ലോകത്തിനു കൈമാറുന്നത്. ചിലര്‍ നാട്ടില്‍ കൂട്ടു കുടുംബവുമായി ചേര്‍ന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും നിലവിലെ ടിക്കറ്റ് നിരക്ക് വിലങ്ങായി മാറുകയായിരുന്നു.
Story Highlights: christmas celebration at dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here