നൂറോളം തെരുവുനായകൾക്ക് ക്രിസ്മസ് വിരുന്നൊരുക്കി യുവാവ്…

ആഘോഷങ്ങൾ എല്ലാം നമ്മെ ഓർമിപ്പിക്കുന്നതും പഠിപ്പിക്കുന്നതും ചേർത്തുപിടിക്കലുകളെ കുറിച്ചാണ്. നാടെങ്ങും ക്രിസ്മസ് മേളമാണ്. ആഘോഷങ്ങളിൽ മുഴുകിയിരിക്കുകയാണ് നാടും നഗരവും. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ നൽകാനും ഓർമ്മിക്കാനും നന്ദി പറയാനുമുള്ള സമയമാണ് ക്രിസ്മസ്. ഈ വേളയിൽ നമ്മോട് സ്നേഹം പകരുന്ന ജീവികളെ മറക്കാൻ പാടില്ല. തായ്‌ലൻഡിൽ 100-ലധികം തെരുവ് നായ്ക്കൾക്കായി ഒരു വലിയ വിരുന്ന് സംഘടിപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. തെരുവുനായകൾക്ക് കളിപ്പാട്ടങ്ങൾ പോലും നായ പ്രേമിയായ നിയാൽ ഹാർബിസ് സമ്മാനിച്ചു.
വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെയാണ് “ലോകത്ത് എല്ലായിടത്തും തെരുവ് നായ്ക്കൾക്ക് ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ തായ്‌ലൻഡിൽ ഇന്ന് 100 പേരടങ്ങുന്ന ഈ സംഘത്തിന് വളരെ പ്രത്യേകത ഉള്ള ദിവസമാണ്. ഞാൻ പുലർച്ചെ 4.30 ന് എഴുന്നേറ്റത് അവരുടെ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും മികച്ച ഭക്ഷണം പാകം ചെയ്യാനായി ആണ്. ലോകമെമ്പാടുമുള്ള ആളുകൾ അവർക്കായി എനിക്ക് കളിപ്പാട്ടങ്ങൾ അയച്ചുതന്നു. ഈ നായ്ക്കളിൽ ഭൂരിഭാഗവും അവരുടെ ജീവിതത്തിൽ ഒരു കളിപ്പാട്ടവും കണ്ടിട്ടില്ല. മരുന്നുകൾ, ആശുപത്രി യാത്രകൾ, ദിവസേനയുള്ള പോഷകാഹാരം എന്നിവ ഇവർക്കും വളരെ പ്രധാനമാണ്. പക്ഷേ മനുഷ്യരെപ്പോലെ തന്നെ ചിലപ്പോൾ നായ്ക്കൾക്കും ഒരു പ്രത്യേക പരിഗണന നൽകുകയും ആസ്വദിക്കുകയും ചെയ്യണമെന്ന് ഞാൻ കരുതുന്നു. അവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണിതെന്ന് ഞാൻ കരുതുന്നു.”
അടുത്തിടെ അയർലണ്ടിൽ മരണമടഞ്ഞ കിര, വാൽക്കോ എന്നീ രണ്ട് നായ്ക്കളുടെ സ്മരണയ്ക്കായാണ് വിരുന്ന് ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. നായ്ക്കളുടെ ഉടമ അവർക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന്ആ ഗ്രഹിച്ചിരുന്നു.
Story Highlights: Man hosts grand Christmas feast for 100 stray dogs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here